ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ക്ക് ബ്രഹ്‌മി അയച്ചു മോട്ടോര്‍ തൊഴിലാളികളുടെ പ്രതിഷേധം

പരപ്പനങ്ങാടി :ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ബ്രഹ്‌മി അയച്ച് പ്രതിഷേധിച്ചു.
മാര്‍ച്ച് ഒന്ന് മുതല്‍ നടപ്പാക്കുന്ന ഫെയര്‍ മീറ്റര്‍ സംവിധാനത്തിലെ പിഴവിനെതിരെയാണ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ഐഎന്‍ടിയുസി ,ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ക്ക് ബ്രഹ്‌മി അയച്ചു പ്രതിഷേധിച്ചത് .

കേരളത്തില്‍ ഓടുന്ന ഓട്ടോറിക്ഷകളില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തന രഹിതമാവുകയോ ചെയ്താല്‍ യാത്ര സൗജന്യമാക്കണമെന്ന കമ്മീഷ്ണറുടെ നടപടിക്കെതിരെയാണ് ഐഎന്‍ടിയുസിയുടെ പ്രതിഷേധം . പരപ്പനങ്ങാടി പോസ്റ്റ് ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തകര്‍ കത്തയച്ചത് .

 

ഫെഡറേഷന്‍ ജില്ലാ വൈ പ്രസന്റ് കെ അബ്ദുല്‍ ഗഫൂര്‍ സമരം ഉദ്ഘാടനം ചെയ്തു.ഒ രാമ കൃഷ്ണന്‍,സുബിഷ് മണിയാളത്തില്‍,ബാപ്പു പുതിരിക്കല്‍,അബ്ദുല്‍ ഹക്കീം, സലാം ചെട്ടിപ്പടി,ഫാറൂഖ് അമ്പാടി,ഷഫീഖ് ഉള്ളണം,വീരമണി പൂരപ്പുഴ, ശിവന്‍ ചെട്ടിപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top