HIGHLIGHTS : Calicut University News; Lecture delivered
പ്രഭാഷണം നടത്തി
കാലിക്കറ്റ് സര്‍വകലാശാലാ ഡെവലപ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ‘ ദാരിദ്ര്യ മറയ്ക്ക് പിന്നില്‍ ‘ എന്ന വിഷയത്തിൽ സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷൻ ചെയര്‍മാന്‍ പി.സി. മോഹനന്‍ പ്രഭാഷണം നടത്തി. വിദ്യാർഥികൾ തയ്യാറാക്കിയ പഠനവകുപ്പ് മാഗസിൻ ഇദ്ദേഹം പ്രകാശനം ചെയ്തു. ഹ്യൂമാനിറ്റീസ് ഡീന്‍ ഡോ. പി. ശിവദാസന്‍ ഉദ്ഘാടനം നിർവഹിച്ചു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷനായി. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, പഠനവകുപ്പ് മേധാവി ഡോ. ബിജു മാത്യു, മുൻ സിൻഡിക്കേറ്റംഗം ഡോ. എം. മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.
യാത്രയയപ്പ് നൽകി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാരായ കെ.എസ്. സജീവ്, ടി.വി. സജീവൻ എന്നിവർക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, ഫിനാൻസ് ഓഫീസർ വി. അൻവർ, കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ. വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ കെ.പി. പ്രമോദ് കുമാർ, ടി.എം. നിഷാന്ത് വിവിധ സംഘടനാ പ്രതിനിധികളായ എം.വി. മനോജ്, ടി. സുനിൽ കുമാർ, എം.ടി. ജോഷില, ടി.കെ. ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
” റെയ്‌സ്ഡ് ഓൺ റിതംസ് ” ഡോക്യുമെന്ററിക്ക് യു.ജി.സി. പുരസ്‌ക്കാരം
ഡൽഹിയിലെ കൺസോർഷ്യം ഫോർ എഡ്യൂക്കേഷനൽ കമ്മ്യൂണിക്കേഷന്റെ 26-ാമത് സി.ഇ.സി. – യു.ജി.സി. ദേശിയ എഡ്യൂക്കേഷണൽ ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷത്തെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ പ്രൊഡ്യൂസർ സജീദ് നടുത്തൊടി സംവിധാനം ചെയ്ത ” റെയ്‌സ്ഡ് ഓൺ റിതംസ് ” ( Raised on Rhythms ) കരസ്ഥമാക്കി. നേരത്തെ ഇതിന് 16-ാമത് പ്രകൃതി ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിലും എൻ.സി.ആർ.ടി. ദേശീയ ഫിലിം ഫെസ്റ്റിവലിലും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് ലഭിച്ചിരുന്നു. സംഗീതം ഭിന്നശേഷിക്കാരിൽ ചെലുത്തുന്ന സ്വാധീനമാണ് പ്രമേയം. ഡോക്യുമെന്ററിക്ക് വേണ്ടി എം. ബനിഷാണ് ക്യാമറ കൈകാര്യം ചെയ്തത്. പി.സി. സാജിദ് എഡിറ്റിംഗ് നിർവഹിച്ചു.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( FYUGP – 2024 പ്രവേശനം ) നാലു വർഷ ബിരുദം ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ 28 വരെയും 240/-രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) എം.ബി.എ. ( ഫുൾ ടൈം ആന്റ് പാർട്ട് ടൈം ), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 18 വരെയും 190/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് നാല് മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) രണ്ടു വർഷ ബി.പി.എഡ്. കോഴ്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.കോം. (2023, 2022 പ്രവേശനം) നവംബർ 2024, (2021, 2020 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 12 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു