1959 റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി സര്‍ക്കാര്‍

HIGHLIGHTS : തിരുവനന്തപുരം: കേരളത്തില്‍ ഇത് വരെ 1959 റേഷന്‍ കടകളെ കെ-സ്റ്റോറുകളായി മാറ്റാന്‍ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ വി...

cite

തിരുവനന്തപുരം: കേരളത്തില്‍ ഇത് വരെ 1959 റേഷന്‍ കടകളെ കെ-സ്റ്റോറുകളായി മാറ്റാന്‍ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. റേഷന്‍ വിതരണത്തിന് പുറമെ മിനി ബാങ്കിംഗ് സേവനങ്ങള്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍, കൃഷി-വ്യവസായ വകുപ്പുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം കെ-സ്റ്റോറുകളില്‍ ലഭ്യമാണ്. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി ഉയര്‍ത്തുന്ന പദ്ധതിയെന്നും കേരള സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരള സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:-

സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി ഉയര്‍ത്തുന്ന പദ്ധതി. ഇതിനകം 1959 റേഷന്‍ കടകളെ കെ-സ്റ്റോറുകളായി മാറ്റാന്‍ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.

റേഷന്‍ വിതരണത്തിന് പുറമെ, സാധാരണക്കാരന് ഉപകാരപ്രദമായ നിരവധി സേവനങ്ങളും ഉല്‍പ്പന്നങ്ങളുമാണ് കെ-സ്റ്റോറുകളിലൂടെ ലഭ്യമാണ്. മിനി ബാങ്കിംഗ് സേവനങ്ങള്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍, കൃഷി-വ്യവസായ വകുപ്പുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം കെ-സ്റ്റോറുകളില്‍ ലഭ്യമാണ്. ഈ അധിക സേവനങ്ങളിലൂടെ മാത്രം 11.5 കോടി രൂപയുടെ വ്യാപാരം നടന്നുവെന്നത് ഈ സംരംഭത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.

എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവകുപ്പ് നടപ്പാക്കിയ പദ്ധതി ഏറെ ശ്രദ്ധേയമാണ്. കേവലം 10 രൂപ നിരക്കില്‍ ഗുണമേന്മയുള്ള കുപ്പിവെള്ളം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത് സാധാരണക്കാര്‍ക്ക് വലിയൊരാശ്വാസമാണ്. അതുപോലെ, ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം നല്‍കാനായി റാഗിപ്പൊടി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ ആരംഭിച്ചത് ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ സഹായകമാകും.

കെ-സ്റ്റോറുകള്‍ വെറും റേഷന്‍ കടകള്‍ എന്നതില്‍ നിന്ന് സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ജനകീയ കേന്ദ്രമായി മാറുകയാണ്. പൊതുവിതരണ സമ്പ്രദായത്തെ കൂടുതല്‍ ജനസൗഹൃദപരവും കാര്യക്ഷമവുമാക്കുകയാണ് ഭക്ഷ്യവകുപ്പിന്റെ നൂതനമായ ഈ കാല്‍വയ്പ്പുകള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!