ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക് ബൈക്ക് മോഷണം: പ്രതി പിടിയില്‍

HIGHLIGHTS : Electric bike stolen after breaking into showroom: Suspect arrested

cite

താനൂര്‍: താനൂര്‍ ചെറുമൂച്ചിക്കലില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂം കുത്തിത്തുറന്ന് ഇലക്ട്രിക് ബൈക്ക് മോഷ്ടിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി താനൂര്‍ പൊലീസ്. ഒഴൂര്‍ സ്വദേശിയായ പൈനാട്ടില്‍ നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ചെറുമൂച്ചിക്കലിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ കവര്‍ച്ച നടന്നത് പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒഴൂരില്‍ വെച്ച് രജിസ്‌ട്രേഷനില്ലാത്ത ഇരുചക്ര വാഹനവുമായി സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. താനൂര്‍ ഡിവൈ.എസ്.പി പി.പ്രമോദിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ടോണി.ജെ. മറ്റത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുകേഷ് കുമാര്‍, എന്‍.ആര്‍.സുജിത്, എസ്.സി.പി.ഒ മാരായ സുജിത്, സമീര്‍, ഷൈന്‍, ലിബിന്‍, പ്രതീഷ്, രാഗേഷ്, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!