ഒഡീഷയില്‍ ഇടിമിന്നലേറ്റ് കുട്ടികളുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു

HIGHLIGHTS : Ten people, including children, die in lightning strike in Odisha

cite

ഒഡീഷയില്‍ ഇടിമിന്നലേറ്റ് കുട്ടികളുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. വെള്ളിയാഴ്ച ഒഡീഷയിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയും ഇടിമിന്നും ഉണ്ടായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കോരാപുട്ട് ജില്ലയിലെ പരിദിഗുഡ ഗ്രാമത്തില്‍ ഒരു കുടിലില്‍ ഇടിമിന്നലേറ്റ് ഒരു വൃദ്ധയും പേരക്കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിദിഗുഡയിലെ ബ്രൂഡി മഡിംഗ, ചെറുമകള്‍ കാസ മഡിംഗ, കോരാപുട്ട് ജില്ലയിലെ കുംഭരിഗുഡ പ്രദേശത്തെ അംബിക കാസി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

ഇടിമിന്നലില്‍ പരിക്കേറ്റ മരിച്ച ബ്രൂഡി മഡിംഗയുടെ ഭര്‍ത്താവ് ഹിംഗുവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ വെള്ളിയാഴ്ച ഉച്ചയ്ക്ക് നദിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇടിമിന്നലേറ്റ് കോരാപുട്ട് ജില്ലയിലെ സെമിലിഗുഡ ബ്ലോക്കിലെ 32 വയസ്സുള്ള ദാസ ജാനി മരിച്ചു.

നബരംഗ്പൂര്‍ ജില്ലയിലെ ഉമര്‍കോട്ട് ബ്ലോക്കിന് കീഴിലുള്ള ബെനോറ ഗ്രാമത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇടിമിന്നലേറ്റ് ചൈത്യാറാം മാജ്ഹിക്കും അനന്തരവന്‍ ലളിത മാജ്ഹിക്കും ഗുരുതരമായി പരിക്കേറ്റു.നാട്ടുകാര്‍ ഉടന്‍ തന്നെ അവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലളിത പാതിവഴിയില്‍ മരിച്ചു.

അതേസമയം, ജാജ്പൂര്‍ ജില്ലയിലെ ജെനാപൂര്‍ പോലീസ് പരിധിയിലുള്ള ബുദുസാഹി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം മിന്നലേറ്റ് രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മരിച്ചു.

ഗജപതി ജില്ലയിലെ ഉദയഗിരി പോലീസ് സ്റ്റേഷന്‍ പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇടിമിന്നലില്‍ ദമയന്തി മണ്ഡല്‍ എന്ന വനിതാ കടയുടമ മരിച്ചു, മറ്റ് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗഞ്ചം ജില്ലയില്‍ രണ്ട് പേരും ധെങ്കനാല്‍ ജില്ലയിലെ കാമാഖ്യാനഗര്‍ പ്രദേശത്ത് ഒരാളും ഉള്‍പ്പെടെ ഇടിമിന്നലില്‍ മൂന്ന് പേര്‍ കൂടി മരിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശക്തമായ കാറ്റും ഇടിമിന്നലും മഴയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!