HIGHLIGHTS : Bengal native arrested with 1.25 kg of ganja

പേരാമ്പ്ര: ഒന്നേകാൽ കിലോ കഞ്ചാവുമായി അതിഥി ത്തൊഴിലാളിയായ യുവാവ് പിടിയിൽ. പാലേരി ചെറിയകുമ്പളത്ത് വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാൾ ബർദമാൻ സ്വദേശി സയീസ് ഷെയിഖ് (25) ആണ് പിടിയിലായത്.

കോൺക്രീറ്റ് തൊഴിലാളിയായ ഇയാൾ പാലേരി, ചെറിയകുമ്പളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാ ർഥികൾക്കും കഞ്ചാവ് വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചി രുന്നു. ഇയാള്‍ കഞ്ചാവ് കൈവശം വച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള നര്‍കോട്ടിക് സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി വി വി ലതീഷിന്റെ കീഴിലെ ലഹരിവിരുദ്ധ സ്‌ക്വാഡും പേരാമ്പ്ര എസ്‌ഐ ബിജുരാജ്, ജൂനിയര്‍ എസ്‌ഐ സനേഷ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
എഎസ്‌ഐ സദാനന്ദന്‍, എസ്സിപിഒമാരായ ടി വിനീഷ്, ലാലു, സിപിഒമാരായ ബോബി, സിഞ്ചുദാസ്, ജയേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു