Section

malabari-logo-mobile

മാലിന്യം ശേഖരിക്കുന്നതിനിടയില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് കിട്ടിയ സ്വര്‍ണാഭരണം തിരിച്ചേല്‍പ്പിച്ചു മാതൃകയായി

HIGHLIGHTS : The gold jewelery given to the members of the Haritha Karma Sena during the collection of waste was returned as a model

താനൂര്‍: നഗരസഭയിലെ ഇരുപത്തിയൊന്നാം ഡിവിഷനില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് കിട്ടിയ സ്വര്‍ണാഭരണം തിരിച്ചേല്‍പ്പിച്ചു മാതൃകയായി.

ചന്തപ്പറമ്പിലെ ‘രക്ഷ്മി നിവാസില്‍’ ധര്‍മപാലന്റെയും ലതയുടെയും വീട്ടില്‍ നിന്നാണ് മാലിന്യ ശേഖരണത്തിനിടയില്‍ കണ്ടെത്തിയ സ്വര്‍ണ്ണം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയത്.

sameeksha-malabarinews

ഹരിതകര്‍മ്മസേന അംഗങ്ങളായ ഉഷ ചാമ്പ്രയില്‍, സജിത രമേശ് എന്നിവര്‍ക്കാണ് സ്വര്‍ണാഭരണം കിട്ടിയത്.

ഇരുവരേയും നഗരസഭ കൗണ്‍സിലര്‍ ഇ. കുമാരി, മുന്‍ കൗണ്‍സിലര്‍ പി.ടി ഇല്യാസ് എന്നിവര്‍ അഭിനന്ദിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!