കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 2,776 പേര്‍ക്ക് രോഗബാധ; 378 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: കോവിഡ് നാള്‍വഴികളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കില്‍ മലപ്പുറം ജില്ല. ഇന്ന് മാത്രം ജില്ലയില്‍ 2,776 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ നിലവിലെ ഉയര്‍ന്ന നിരക്കായ ഏപ്രില്‍ 20 ലെ 1,945 എന്നതില്‍ നിന്നും മുവ്വായിരത്തിനടുത്തേക്ക് രോഗികള്‍ വര്‍ധിക്കാന്‍ വെറും ഒരു ദിവസത്തെ ഇടവേള മാത്രമാണ് എടുത്തതെന്നത് രോഗ വ്യാപനത്തിന്റെ വേഗതയിലേക്കാണ് സൂചനകള്‍ നല്‍കുന്നത്. ജില്ലയിലെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ മമേഖലയിലേക്കുള്‍പ്പടെ വ്യാപിപ്പിച്ച് ശക്തമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഇന്ന് രോഗബാധിതരായവരില്‍ അധിക പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ തന്നെയാണ് രോഗം ബാധിച്ചിട്ടുള്ളത്. 2,675 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 60 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വൈറസ് ബാധിതരില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 35 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 642 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.

അതേസമയം ഇന്ന് രോഗമുക്തരായ 378 പേരുള്‍പ്പടെ ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 1,26,195 ആയി. ജില്ലയില്‍ നിലവില്‍ 30,484 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 15,221 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 425 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 210 പേരും 165 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 14
ആലങ്കോട് 41
ആലിപ്പറമ്പ് 06
അമരമ്പലം 12
ആനക്കയം 19
അങ്ങാടിപ്പുറം 43
അരീക്കോട് 30
ആതവനാട് 20
ഊരകം 08
ചാലിയാര്‍ 04
ചീക്കോട് 47
ചേലേമ്പ്ര 22
ചെറിയമുണ്ടം 06
ചെറുകാവ് 48
ചോക്കാട് 04
ചുങ്കത്തറ 38
എടക്കര 28
എടപ്പറ്റ 07
എടപ്പാള്‍ 20
എടരിക്കോട് 20
എടവണ്ണ 06
എടയൂര്‍ 24
ഏലംകുളം 16
ഇരിമ്പിളിയം 13
കാലടി 34
കാളികാവ് 04
കല്‍പകഞ്ചേരി 02
കണ്ണമംഗലം 05
കരുളായി 03
കല്‍പകഞ്ചേരി 15
കണ്ണമംഗലം 04
കരുളായി 21
കരുവാരക്കുണ്ട് 31
കാവനൂര്‍ 23
കീഴാറ്റൂര്‍ 12
കീഴുപറമ്പ് 28
കോഡൂര്‍ 07
കൊണ്ടോട്ടി 81
കൂട്ടിലങ്ങാടി 27
കോട്ടക്കല്‍ 55
കുറുവ 09
കുറ്റിപ്പുറം 09
കുഴിമണ്ണ 35
മക്കരപ്പറമ്പ് 20
മലപ്പുറം 121
മമ്പാട് 12
മംഗലം 23
മഞ്ചേരി 67
മങ്കട 41
മാറാക്കര 16
മാറഞ്ചേരി 37
മേലാറ്റൂര്‍ 12
മൂന്നിയൂര്‍ 29
മൂര്‍ക്കനാട് 38
മൂത്തേടം 22
മൊറയൂര്‍ 11
മുതുവല്ലൂര്‍ 20
നന്നമ്പ്ര 50
നന്നംമുക്ക് 93
നിലമ്പൂര്‍ 45
നിറമരുതൂര്‍ 55
ഒതുക്കുങ്ങല്‍ 15
ഒഴൂര്‍ 10
പള്ളിക്കല്‍ 42
പാണ്ടിക്കാട് 16
പരപ്പനങ്ങാടി 02
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 47
പെരുമണ്ണ ക്ലാരി 06
പെരുമ്പടപ്പ് 24
പെരുവള്ളൂര്‍ 35
പൊന്മള 32
പൊന്മുണ്ടം 09
പൊന്നാനി 28
പൂക്കോട്ടൂര്‍ 13
പോരൂര്‍ 28
പോത്തുകല്ല് 17
പുലാമന്തോള്‍ 19
പുളിക്കല്‍ 61
പുല്‍പറ്റ 24
പുറത്തൂര്‍ 32
പുഴക്കാട്ടിരി 30
താനാളൂര്‍ 29
താനൂര്‍ 42
തലക്കാട് 25
തവനൂര്‍ 18
താഴേക്കോട് 10
തേഞ്ഞിപ്പലം 27
തെന്നല 52
തിരുനാവായ 20
തിരുവാലി 08
തൃക്കലങ്ങോട് 20
തൃപ്രങ്ങോട് 23
തുവ്വൂര്‍ 05
തിരൂര്‍ 26
തിരൂരങ്ങാടി 31
ഊര്‍ങ്ങാട്ടിരി 23
വളാഞ്ചേരി 25
വളവന്നൂര്‍ 05
വള്ളിക്കുന്ന് 22
വട്ടംകുളം 52
വാഴക്കാട് 58
വാഴയൂര്‍ 41
വഴിക്കടവ് 40
വെളിയങ്കോട് 36
വേങ്ങര 04
വെട്ടം 11
വെട്ടത്തൂര്‍ 07
വെട്ടം 17
വണ്ടൂര്‍ 33

 

Share news
error: Content is protected !!
Scroll to Top