Section

malabari-logo-mobile

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

HIGHLIGHTS : Heavy rains expected in Kerala for five days; Yellow Alert in various districts

കൊച്ചി: വരുന്ന അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഏപ്രില്‍ 22 മുതല്‍ 26 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏപ്രിൽ 22 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും …

Posted by Kerala State Disaster Management Authority – KSDMA on Thursday, 22 April 2021

മഴയുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 22 വ്യാഴാഴ്ച വയനാട് ജില്ലയിലും കണ്ണൂര്‍ ജില്ലയിലുമാണ് യെല്ലോ അലേര്‍ട്ടുള്ളത്. 23 വെള്ളിയാഴ്ച ഇടുക്കിയിലും വയനാട്ടിലും യെല്ലോ അലേര്‍ട്ടുണ്ട്. 24ാം തീയതി പത്തനംതിട്ട ജില്ലയിലും ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലേര്‍ട്ടുള്ളത്.

sameeksha-malabarinews

സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളുടെ ദിവസേനയുള്ള ജലനിരപപ്പ് സംബന്ധിച്ചുള്ള വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

വയനാട് ജില്ലയിലെ കാരാപ്പുഴ, ഇടുക്കിയിലെ മലങ്കര, കൊല്ലം ജില്ലയിലെ കല്ലട, പാലക്കാട് ജില്ലയിലെ മൂലത്തറ, തൃശൂര്‍ ജില്ലയിലെ പീച്ചി, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, തൃശൂര്‍ ജില്ലയിലെ ചിമ്മണി, പാലക്കാട് ശിരുവാണി, എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട്, പത്തനംതിട്ട ജില്ലയിലെ മണിയാര്‍ എന്നീ ഡാമുകളില്‍ യെല്ലോ അലേര്‍ട്ടാണ് ഉള്ളത്. മുന്‍കരുതലിന്റെ ഭാഗമായി നിലവില്‍ നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കി വിടുന്ന അണക്കെട്ടുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള കുണ്ടള അണകക്കെട്ടില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് പുറമെ, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!