Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല ജല സ്വയംപര്യാപ്തതയിലേക്ക്

HIGHLIGHTS : Calicut University to Water Self-Sufficiency

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ നവീകരിച്ച കുളം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.

85 സെന്റില്‍ പരന്നു കിടക്കുന്ന കുളം സര്‍വകലാശാലയുടെ ആവശ്യങ്ങള്‍ക്ക് വര്‍ഷത്തില്‍ ആറു മാസത്തോളം ഉപയോഗപ്പെടുത്താന്‍ കഴിയും. ഇപ്പോള്‍ പാറക്കടവില്‍ നിന്നാണ് സര്‍വകലാശാലയിലേക്ക് ജലം എത്തിക്കുന്നത്. പാറക്കടവ് പമ്പ് ഹൗസിനെ ആശ്രയിക്കുന്നത് വലിയൊരളവോളം കുറക്കാന്‍ ഇതു മൂലം സാധിക്കും.

sameeksha-malabarinews

ഭൗമദിനത്തില്‍ നടന്ന ഹ്രസ്വമായ ചടങ്ങില്‍ കുളത്തിനു നടുവില്‍ വി.സി. പൊരിമങ്ങ് മരം കുഴിച്ചിട്ടു. സര്‍വകലാശാല എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സഹീര്‍ബാബു, അസിസ്റ്റന്റ് എഞ്ചിനീയര്‍ സലീം എന്നിവരാണ് പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. കെന്‍സ എഞ്ചിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കോണ്‍ട്രാക്ട് എടുത്തത്. ഉദ്ഘാടന ചടങ്ങില്‍ സിണ്ടിക്കേറ്റ് മെമ്പര്‍ ടോം കെ. തോമസ്, പ്രൊഫ. സന്തോഷ് നമ്പി, പ്രൊഫ. രാധാകൃഷ്ണന്‍, യൂണിവേഴ്സിറ്റി എഞ്ചിനീയര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാമ്പസിലെ മറ്റു കുളങ്ങളും നവീകരിക്കുവാന്‍ പദ്ധതിയുണ്ട്.
ഫോട്ടോ : കാലിക്കറ്റ് സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ നവീകരിച്ച കുളം മരം നട്ടുകൊണ്ട് വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!