HIGHLIGHTS : The G20 summit has begun
ഡല്‍ഹി: ജി 20 ഉച്ചകോടിക്ക് തുടക്കമായി.പതിനെട്ടാമത് ജി20 നേതൃതല ഉച്ചകോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ലോകത്തിന് ഇന്ത്യയിലേക്ക് സ്വാഗതമെന്ന് ആമുഖ പ്രസംഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. മൊറോക്കോയിലെ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുശോചിച്ചാണ് മോദി സംസാരം തുടങ്ങിയത്.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. ഡല്‍ഹിയിലെ ഐടിസി മൌര്യ ഹോട്ടലിലായിരിക്കും ബൈഡന്‍ താമസിക്കുക. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ഡല്‍ഹിയിലെത്തി. സെപ്റ്റംബര്‍ 9, 10 ദിവസങ്ങളിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ പ്രമുഖ രാജ്യമാണ് അമേരിക്ക. പ്രഗതി മൈതാനില്‍ പണിതുയര്‍ത്തിയ ഭാരത് മണ്ഡപത്തിലാണ് രണ്ടുദിവസത്തെ ഉച്ചകോടി നടക്കുന്നത്.


റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. പകരം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങുമാണ് പങ്കെടുക്കുക. വിശിഷ്ടാതിഥികള്‍ക്കായി ശനിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചയാവുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കൊവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി 20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദര്‍ശിക്കും.
ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, ബിഎസ്എഫ്, സിആര്‍പിഎഫ്, ഡല്‍ഹി പൊലീസ് എന്നീ സേനകള്‍ ഒന്നിപ്പിച്ചുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു