താനാളൂര്‍: താനാളൂര്‍ വലിയപാടം വെസ്റ്റ് മീനടത്തൂര്‍ ജുമാമസ്ജിദിന് സമീപം പുല്ലൂണി അബൂബക്കര്‍ എന്ന കുഞ്ഞിമോന്‍ ഹാജിയുടെ വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വന്‍ ദുരന്തം ഒഴിവായി.
കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വലിയ ശബ്ദത്തില്‍ അടുക്കളയില്‍ നിന്നും ശബ്ദം കേട്ടത്. വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ പുക ഉയരുന്നതായി കാണുകയുണ്ടായി. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ചതിന് പുറമെ ഒട്ടേറെ വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. വീട്ടുകാര്‍ തീയണച്ചത് മൂലം വലിയ അപകടം ഒഴിവായി.
മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു. ഫോട്ടോ: താനാളൂര്‍ വലിയ പാടത്ത് വീട്ടില്‍ പൊട്ടിത്തെറിച്ച ഫ്രിഡ്ജ് കത്തി നശിച്ച നിലയില്



