ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദി സ്വതന്ത്ര ഇന്ത്യയുടെ 75 ാം വാര്‍ഷിക ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.
ചെങ്കോട്ടയില്‍ എത്തിയ പ്രാധനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നായി 7000 ത്തോളം പേര്‍ ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്.
2020 ല്‍ കോവിഡ് വ്യാപിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇത്തവണത്തേതെന്ന പ്രത്യേകതയുമുണ്ട്.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



