പരപ്പനങ്ങാടി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പുതിയ കിണറ്റില്‍ അബദ്ധത്തില്‍ വീണ കുറുക്കനെ രക്ഷപ്പെടുത്തി.
കൊടക്കാടാണ് സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രോമാകെയര്‍ വളണ്ടിയര്‍മാരായ സ്റ്റാര്‍ മുനീര്‍, ജലീല്‍ പരപ്പനങ്ങാടി, അന്‍സാര്‍ പരപ്പനങ്ങാടി, കോയ കൊടക്കാട്, എന്‍ സിനൗഫല്‍ വള്ളിക്കുന്ന് നാട്ടുകാരനായ അബ്ബാസ് കൊടക്കാട് എന്നിവര്‍ ചേര്‍ന്നാണ് കുറുക്കനെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




