പടിഞ്ഞാറെക്കരയില്‍ കണ്ടത് പുലിയെതന്നെ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

HIGHLIGHTS : The forest department has asked people to be vigilant about the leopard seen in the western coast.

phoenix
careertech

തിരൂര്‍ : പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ ജനങ്ങളെ ആശങ്കയിലാക്കിയ അജ്ഞാതജീവി പുലിതന്നെയെ ന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. ഉല്ലാസ് നഗറില്‍ സ്ഥാപിച്ച വനം വകുപ്പിന്റെ കാമറയില്‍ പതി ഞ്ഞ ദൃശ്യം പുലിയുടേതാണെ ന്നും ജനങ്ങള്‍ ജാഗ്രത പാലിക്ക ണമെന്നും വനം വകുപ്പ് അറിയിച്ചു.

ഒരാഴ്ചയായി പടിഞ്ഞാറെ ക്കര കാട്ടിലപ്പള്ളി പ്രദേശം പു ലിഭീതിയിലായിരുന്നു. പഞ്ചാ യത്ത് ഒന്നാം വാര്‍ഡിലെ ഉല്ലാ സ് നഗറിലെ തെക്കേ വളപ്പിലെ ബിജുവിന്റെ വീട്ടിലെ വളര്‍ത്തു നായയെ അജ്ഞാതജീവി കൊ ന്നിരുന്നു. പ്രദേശത്ത് കണ്ട കാല്‍പ്പാടുകള്‍ പുലിയുടെതാണെ ന്ന് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സംശയിച്ചിരു ന്നു. ഇതോടെയാണ് തിങ്കളാഴ്ച നിലമ്പൂര്‍ നോര്‍ത്ത് റെയ്ഞ്ച് ഓഫീസര്‍ ബിജുവിന്റെ നേതൃത്വ ത്തില്‍ വനം വകുപ്പ് ഉദ്യോഗ സ്ഥര്‍ പ്രദേശത്ത് കാമറ സ്ഥാ പിച്ചത്.

sameeksha-malabarinews

പുലിയെ പിടികൂടാനു ള്ള കുടുകള്‍ അടുത്ത ദിവസ ങ്ങളില്‍ സ്ഥാപിക്കാനാണ് വനംവകുപ്പിന്റെയും പുറത്തുര്‍ പഞ്ചായത്തിന്റെയും തീരുമാ നം. പ്രദേശത്ത് കണ്ടത് പുലി യെതന്നെയെന്ന് സ്ഥിരീകരിച്ച തോടെ ജനങ്ങള്‍ക്ക് ജാഗ്രതയു മായി പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തി. രാത്രികാലങ്ങ ളില്‍ പുറത്തിറങ്ങരുതെന്നും കു ട്ടികളെ ഒറ്റക്ക് പുറത്തുവിടരു തെന്നും രാത്രികാലങ്ങളില്‍ വീ ടുകളുടെ പുറത്തെ ലൈറ്റ് പ്രകാശിപ്പിക്കണമെന്നും അധി കൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!