പൂകൃഷി വിളവെടുപ്പ് നടത്തി

പരപ്പനങ്ങാടി : കോവിലകം പാടത്ത് കൃഷി ചെയ്ത പൂകൃഷി വിളവെടുപ്പ് നടത്തി. നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഡിവിഷന്‍ 8 ല്‍ പൂകൃഷി ആരംഭിച്ചത്.

നഗരസഭ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മുഹ്‌സിന അദ്ധ്യക്ഷയായി വൈസ് ചെയര്‍പേഴ്‌സന്‍ ഷഹര്‍ബാനു, പൊതുമരാമത്ത് ചെയര്‍പേഴ്‌സന്‍ സീനത്ത് ആലിബാപ്പു, വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ നിസാര്‍ അഹമ്മദ്, ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഖയറുന്നിസ താഹിര്‍, കൗണ്‍സിലര്‍മാരായ റാസാവ്.ടി, ജുബൈരിയ, നസീമ പി ഒ , സുഹറ, റസാഖ്.ടി ആര്‍, ഗിരീഷ്, കൃഷി ഓഫീസര്‍ ഇര്‍ഷാന, സമീര്‍, ഷാഹിദ് എന്നിവര്‍ പങ്കെടുത്തു.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top