കടലുണ്ടി വാവുത്സവത്തിന് 15ന് കൊടിയേറും

കടലുണ്ടി : ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവത്തിന് 15ന് പേടിയാട്ടുകാവില്‍ കൊടിയേറും. ഈമാസം 21നാണ് ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുത്സവം. ഉത്സവത്തിനു മുന്നോടിയായുള്ള കുന്നത്ത് തറവാട്ടിലെ കൊടിയേറ്റം 17ന് നടക്കും.

വാവുത്സവത്തിലെ പ്രധാന ചടങ്ങായ ‘ജാതവന്‍ പുറപ്പാട്’ 19ന് വൈകിട്ട് 3ന് മണ്ണൂര്‍ ജാതവന്‍ കോട്ടയില്‍ നിന്നാരംഭിക്കും. 21ന് പുലര്‍ച്ചെ വാക്കടവില്‍ എത്തുന്ന ജാതവന്‍, അമ്മ ഭഗവതിയെ കണ്ടുമുട്ടി നീരാട്ടിനു ശേഷം ഇരുവരും ഒരുമിച്ചെഴുന്നള്ളും.

അന്ന് ഉച്ചയ്ക്കു ആരംഭിക്കുന്ന എഴുന്നള്ളത്ത് കുന്നത്ത് തറവാട്, കറുത്തങ്ങാട്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ടു പേടിയാട്ടു കാവിലെത്തും. സന്ധ്യയോടെ കാവില്‍ നടക്കുന്ന കുടികൂട്ടല്‍ ചടങ്ങോടെ വാവുത്സവം സമാപിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top