
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തിലെ മൂന്നു നില ഷോപ്പിങ് കോംപ്ലക്‌സില്‍ വ്യാഴാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 40 സ്ഥാപനങ്ങള്‍. നഷ്ടം 50 കോടിയിലേക്ക് ഉയരുമെന്നാണ് സൂചന. പൊലീസ്, റവന്യൂ, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തുന്നുണ്ട്.
തീപിടിത്തത്തില്‍ കെ വി കോംപ്ലക്‌സ് ഉടമ പി പി മുഹമ്മദ് റിഷാദിന്റെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തീ പടര്‍ന്നത് ട്രാന്‍സ്‌ഫോമറില്‍ നിന്നാണെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.
വ്യാഴം വൈകിട്ട് 5 നാണ് നഗരസഭാ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ചെരിപ്പുകട ‘മാക്‌സ്‌ട്രോ’യുടെ ഒന്നാംനിലയില്‍ ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന്, മറ്റു സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




