
വണ്ടൂർ: വണ്ടൂരിൽ നിർമാണം പൂർത്തിയാകാത്ത കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാ സേനാ രക്ഷപ്പെടുത്തി. വണ്ടൂർ പഞ്ചായത്തിലെ 23-ാം വാർഡിൽ പള്ളിപ്പടി അരിപ്പമാടിൽ വീട്ടുവളപ്പിലെ 30 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് വെള്ളി രാവിലെ 9.30-തോടെ വീട്ടമ്മ വീണത്. ഇവർ 18 അടി താഴ്ചയിൽ റിങ്ങിന്റെ പുറംവശത്തെ മണ്ണ് നിറയ്ക്കാത്ത വിടവിൽ കുടുങ്ങി കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ കിണറ്റിൽ ഇറങ്ങി താഴേക്ക് വീഴാതെ തടഞ്ഞു.
പിന്നീട് തിരുവാലി അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൽ നസീറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എം വി പിൻ ഷാജു, നജുമുദ്ധീൻ ഇല്ലിത്തൊടി, കെ സി കൃഷ്ണകുമാർ, നിലമ്പൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ യൂസഫലി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




