റഷ്യയില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

എരുമപ്പെട്ടി: റഷ്യയില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി യെടുത്ത ദമ്പതികള്‍ പിടിയില്‍. റഷ്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ എംബിബിഎസിന് അഡ്മിഷന്‍ നേടിത്തരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി വിദേശത്തേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികളായ മലപ്പുറം കൊണ്ടോട്ടി മേലേക്കുഴിപറമ്പില്‍ അഹമ്മദ് അജ്‌നാസ് (27), ഭാര്യ കോഴിക്കോട് നടുവന്നൂര്‍ പുനത്തില്‍ വീട്ടില്‍ ഫിദ ഫാത്തിമ (28) എന്നിവരെ എരുമപ്പെട്ടി പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വച്ച് വെള്ളി പുലര്‍ച്ചെ പിടികൂടിയത്.

തൃശൂര്‍ വേലൂര്‍ സ്വദേശിനിയായ 21 കാരിയില്‍ നിന്ന് മെഡിസിന് അഡ്മിഷന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ കൈപ്പറ്റി ചതിച്ചെന്ന കേസിലായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ഥികളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ട്.

എരുമപ്പെട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് അനീഷ് കുമാര്‍, എസ്‌ഐ വിജയമണി, എഎസ്‌ഐ ഓമന, എഎസ്‌ഐ ജസ്റ്റിന്‍ വര്‍ഗീസ്, സിപിഒ വിഷ്ണുജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top