ചൂണ്ടയിടല്‍ മത്സരം വേറിട്ട കാഴ്ചയായി

HIGHLIGHTS : The fishing competition was a unique spectacle.

തിരൂരങ്ങാടി: നഷ്ട പ്രതാപം വീണ്ടെടുത്ത് ചെറുമുക്ക് പള്ളിക്കത്തായം ആമ്പല്‍ പാടത്ത് അഖില കേരള ചൂണ്ടയിടല്‍
. മത്സരാര്‍ത്ഥികളെ കൊണ്ടും റോഡിന്റെ ഇരു വശങ്ങളിലും കാണികളെ കൊണ്ടും വേറിട്ട കാഴ്ചയായി. മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി അന്‍പതില്‍ പരം മത്സരാര്‍ത്ഥികള്‍ ചുണ്ട ഇടലില്‍ പങ്കെടുത്തു.

മത്സരം കാണാന്‍ നിരവധി പേരെത്തിയതോടെ ഉത്സവാന്തരീക്ഷമായി. പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും പണ്ടൊക്കെ നാട്ടിലെ യുവാക്കളുടെ വിനോദങ്ങളിലൊന്നായിരുന്നു വയലില്‍ വര്‍ഷക്കാലത്ത് ചുണ്ടയിടല്‍. അത് ഇന്നത്തെ കാലത്തെ പുതു തലമുറക്ക് പരിചയ പെടുത്തുകയാണ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ്മയുടെ നേതൃത്വത്തില്‍ ചുണ്ട ഇടല്‍ മത്സരം നടന്നു വരുന്നുണ്ട്. ഒരു ഗ്രാമം മുഴുവന്‍ പഴയ ചുണ്ട ഇടല്‍ ഓര്‍മ്മയിലേക്ക് നയിച്ചു .

അഞ്ചു പേര്‍ വീതമാണ് ഒരു ടീമില്‍ മത്സരിച്ചിരുന്നത്. ഒന്നര മീറ്റര്‍ അകലം പാലിച്ച് അതില്‍ നിന്നും ഇവര്‍ക്ക് പത്തു മിനിറ്റ് സമയം കൊടുക്കും ആര്‍ക്കും കിട്ടിയില്ലെങ്കില്‍ അഞ്ചു മിനിറ്റ് സമയം കൂടുതല്‍ കൊടുക്കുകയും അതില്‍ നിന്ന് മീന്‍ പിടിക്കുന്നവരെ ഒന്നും രാണ്ടും സ്ഥാനക്കാരെ മാറ്റി നിര്‍ത്തുകയും ചെയ്യും പിന്നെ ആദ്യ റൗണ്ട് പൂര്‍ത്തിയായാല്‍ ആദ്യത്തെ വിജയികളെ വെച്ച് ക്വാട്ടര്‍ ഫ്രീ ക്വാട്ടര്‍ ,സെമി ,സെമീ ഫൈനല്‍ എന്നീ ക്രമത്തിലേക്ക് മത്സരം മാറും .അവസാന റൗണ്ടില്‍ ഫൈനലില്‍ മത്സരിക്കുന്നതില്‍ മൂന്നു പേര്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കും . അതില്‍ നിന്നും മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുക ഇങ്ങനെയാണ് മത്സരം നടത്തിയത് .

ഒന്നും രണ്ടും മുന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസിനൊപ്പം ട്രോഫിയും നല്‍കി .ഒരു മണിക്ക് രജിസ്ട്രേഷന്‍ തുടങ്ങി വൈകുന്നേരം അഞ്ചു മണിക്കാണ് മത്സരം അവസാനിച്ചത്. ശിഹാബ് വി കെ പടി വിന്നേഴ്‌സും മുനീര്‍ ചോണാരി മൂന്നിയൂര്‍. റണ്ണേഴ്സ്സും മൂന്നാം സ്ഥാനം ജാഫര്‍ വി കെ പടിയും അര്‍ഹരായി. ചടങ്ങില്‍ തിരൂരങ്ങാടി സബ് ഇന്‍സ്പെക്ടര്‍ കെ കെ ബിജു ട്രോഫികളും ക്യാഷ് പ്രൈസും നല്‍കി. ചടങ്ങിന് കൂട്ടായ്മ വര്‍ക്കിംഗ് പ്രസിഡന്റ് ഇ പി സൈദലവി അധ്യക്ഷത വഹിച്ചു .ക്ലബ് ഭാരവാഹികളായ ഇ പി ഇബ്രാഹിം, പി അഷ്ഫാക്ക്, ഈ കെ മഷ്ഹൂദ് , സി യൂസുഫ്, എം കെ മുഹമ്മദ് തുടങ്ങിയവര്‍ നേതൃതം നല്‍കി മണക്കടന്‍ അയ്യൂബ്, പച്ചായി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക് സ്വാഗതവും പി നിഷാദ് നന്ദിയും പറഞ്ഞൂ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!