90 ഡിഗ്രി വളവില്‍ റെയില്‍വെ മേല്‍പാലം; മധ്യപ്രദേശ് പിഡബ്ല്യൂഡി 7 എന്‍ജിനീയര്‍മാര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍, നിര്‍മാണ കമ്പനികള്‍ കരിമ്പട്ടികയില്‍

HIGHLIGHTS : Railway flyover at 90 degree bend; Madhya Pradesh PWD suspends 7 engineers, construction companies blacklisted

ഭോപാല്‍: റെയില്‍വേ മേല്‍പ്പാലം അസാധാരണമാം വിധം നിര്‍മിച്ച സംഭവത്തില്‍ ഏഴ് പൊതുമരാമത്ത് വകുപ്പ് (പിഡ്ബ്ല്യുഡി) എന്‍ജിനീയര്‍മാര്‍ക്കെതിരെ കൂട്ട നടപടി. പാലത്തിന്റെ വളവ് 90 ഡിഗ്രിയെന്ന നിലയില്‍ സ്ഥാപിച്ച് മേല്‍പ്പാലം പണിത സംഭവത്തിലാണ് നടപടി. ഭോപ്പാലിലെ ഐഷ്ബാഗ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആണ് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് പണിത പാലം സ്ഥിതി ചെയ്യുന്നത്. മഹാമായ് കാ ബാഗ് – പുഷ്പ നഗര്‍ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും മൂന്നുലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതുമായി പദ്ധതി 18 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. പാലം അശാത്രീയമായി നിര്‍മ്മിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

സംഭവത്തില്‍ രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ആണ് നടപടി. പിഡബ്ല്യുഡി അഡിഷണല്‍ ചീഫ് സെക്രട്ടറി നീരജ് മദ്‌ലോയ് ആണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. സഞ്ജയ് ഖണ്ഡെ, ജി പി വര്‍മ എന്നവരാണ് നടപടി നേരിട്ട ചീഫ് എന്‍ജിനീയര്‍മാര്‍. ഇന്‍ചാര്‍ജ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജാവേദ് ഷക്കീല്‍, ഇന്‍ചാര്‍ജ് സബ് ഡിവിഷണല്‍ ഓഫീസര്‍ രവി ശുക്ല, സബ് എന്‍ജിനിയര്‍ ഉമാശങ്കര്‍ മിശ്ര, അസിസ്റ്റന്റ് എന്‍ജീനിയര്‍ ഷാഹുല്‍ സക്‌സേന, ഇന്‍ചാര്‍ജ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഷബാന രജ്ജഖ്, എതിരെയാണ് നടപടി. അടുത്തിടെ വിരമിച്ച സൂപ്രണ്ട് എന്‍ജിനീയര്‍ എം പി സിങിനെതിരെയും നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പാലം നിര്‍മ്മിച്ച കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാലത്തിന്റെ നിര്‍മാണം നടത്തിയ ആര്‍ക്കിടെക്റ്റ് പുനിത് ഛദ്ദയുടെ കമ്പനിയും, ഡിസൈന്‍ കണ്‍സള്‍ട്ടന്റ് ഡൈനാമിക് കണ്‍സള്‍ട്ടന്റ് കമ്പനി എന്നിവയെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!