വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനായി അമേരിക്കയില്‍ എത്തിയ 24 കാരിയായ ഇന്ത്യന്‍ യുവതിയെ കാണാനില്ലെന്ന് പരാതി

HIGHLIGHTS : A 24-year-old Indian woman who arrived in the US for a marriage arranged by her family is reported missing.

പറഞ്ഞുറപ്പിച്ച വിവാഹത്തിനായി അമേരിക്കയില്‍ എത്തിയ 24കാരിയായ ഇന്ത്യന്‍ യുവതിയെ കാണാതായതായി പരാതി. സിമ്രാന്‍ എന്ന യുവതിയെയാണ് ജൂണ്‍ 20-ന് ഇന്ത്യയില്‍ നിന്ന് ന്യൂജേഴ്സിയില്‍ എത്തിയതിന് തൊട്ടുപിന്നാലെ കാണാതായത്. വിമാനത്താവളത്തില്‍ ഇരുന്ന് സിമ്രാന്‍ ഫോണ്‍ പരിശോധിക്കുന്നതിന്റെയും ആരെയോ കാത്തിരിക്കുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വീഡിയോയില്‍ അവര്‍ക്ക് യാതൊരു വിഷമവുമുള്ളതായി തോന്നിയില്ലെന്ന് ലിന്‍ഡന്‍വോള്‍ഡ് പോലീസ് പറഞ്ഞു.

സിമ്രാന്‍ ന്യൂജേഴ്‌സിയില്‍ എത്തി അഞ്ച് ദിവസത്തിന് ശേഷമാണ് കാണാതായതായി പരാതി ലഭിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ഇവര്‍ നേരത്തെ പറഞ്ഞുറപ്പിച്ച വിവാഹത്തിനായാണ് അമേരിക്കയിലേക്ക് വന്നതെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവാഹം അമേരിക്കയിലേക്ക് സൗജന്യ വിമാന ടിക്കറ്റ് നേടാനുള്ള തന്ത്രമായിരുന്നോ എന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിമ്രാന് അമേരിക്കയില്‍ ബന്ധുക്കളില്ലെന്നും ഇംഗ്ലീഷ് സംസാരിക്കില്ലെന്നും പോലീസ് പറഞ്ഞു. അവരുടെ ഏക ഫോണ്‍ Wi-Fi വഴി മാത്രം പ്രവര്‍ത്തിക്കുന്നതാണ്. ഇന്ത്യയിലെ കുടുംബാംഗങ്ങളെ ഇതുവരെ ബന്ധപ്പെടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ലിന്‍ഡന്‍വോള്‍ഡ് പോലീസ് അറിയിച്ചു. സിമ്രാന് അഞ്ച് അടി നാല് ഇഞ്ച് ഉയരവും ഏകദേശം 68 കിലോ ഭാരവും ഉണ്ട്.. നെറ്റിയുടെ ഇടതുവശത്ത് ചെറിയൊരു പാടുണ്ട്. ചാരനിറത്തിലുള്ള ട്രാക്ക് പാന്റ്സ്, വെള്ള ടി-ഷര്‍ട്ട്, കറുത്ത ഫ്‌ലിപ്പ്-ഫ്‌ലോപ്പുകള്‍, ചെറിയ ഡയമണ്ട് കമ്മലുകള്‍ എന്നിവ ധരിച്ചാണ് അവസാനമായി കണ്ടത്. സിമ്രാനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ലിന്‍ഡന്‍വോള്‍ഡ് പോലീസ് ഡിറ്റക്ടീവ് ജോ ടോമാസെറ്റിയെ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!