കോഴിക്കോട് കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം:അതിഥി തൊഴിലാളി മരിച്ചു

HIGHLIGHTS : Guest worker dies in landslide during construction in Kozhikode

കോഴിക്കോട് : പാലാഴിയില്‍ കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി എലാഞ്ചല്‍ (30) ആണ് മരിച്ചത്. ഞായറാഴ്ച 11 മണിയോടെയായിരുന്നു അപകടം. രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മണ്ണിനടയില്‍പ്പെട്ട തൊഴിലാളിയെ കണ്ടെത്തിയത്.
അപകടം നടന്ന സമയത്ത് സ്ഥലത്ത് മൂന്ന് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാളാണ് മണ്ണിനടിയില്‍പ്പെട്ടത്.

ഫ്ളാറ്റ് നിര്‍മിക്കുന്നതിനായി പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടവിവരം അറിഞ്ഞ് എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!