മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

പരപ്പനങ്ങാടി:മത്സ്യതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സദ്ദാംബീച്ചിലെ കുപ്പാച്ചൻ സൈതലവിയുടെ മകൻ ജലീൽ (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ ജലീലിന് കടലിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് കരയിലെത്തി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് പോകുന്നതിനിടെ ആശുപത്രിക്ക് മുന്നിൽ വെച്ച് കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു. മാതാവ്:അഫ്സാബി.
ഭാര്യ:ഷറഫുന്നിസ.
മക്കൾ:ജഹാന ഷെറിൻ, മുഹമ്മദ് നിഹാൽ, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് നാസിം. സഹോദരൻമാർ:നളർ, നവാസ്, നൗഫൽ, മാരിയത്ത്, മാഫിയത്ത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഖബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച്ച അരയൻകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top