എം.എസ്. ബാബുരാജിനെ അനുസ്മരിച്ച് പാട്ടും പറച്ചിലും

പരപ്പനങ്ങാടി: സംഗീതജ്ഞന്‍ എം.എസ്. ബാബുരാജിന്റെ ചരമദിനത്തില്‍ പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി അനുസ്മരണം നടത്തി. ‘പാട്ടും പറച്ചിലും’ എന്നുപേരിട്ട ചടങ്ങ് പരപ്പനങ്ങാടി നഗരസഭാധ്യക്ഷന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്‍മാരുടെ കൂട്ടായ്മയായ പരപ്പനങ്ങാടി ‘ ബാസ് മ്യൂസിക്ക്’ എം.എസ്. ബാബുരാജിന്റെ ഗാനങ്ങള്‍ അവതരിപ്പിച്ചു.

ഡോ. വി.പി. ഹാറൂണ്‍ അബ്ദുല്‍ റഷീദ് അനുസ്മരണപ്രഭാഷണം നടത്തി. സി. അബ്ദുറഹ്‌മാന്‍കുട്ടി അധ്യക്ഷത വഹിച്ചു. അസീസ് കൂളത്ത്, കെ. സാജിത, ഡോ. ശിവാനന്ദന്‍, പോക്കര്‍ ഷാ, സുബ്രഹ്‌മണ്യന്‍, പി.എന്‍.മജീദ്, ഷനീബ് മൂഴിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top