Section

malabari-logo-mobile

ധ്യാന്‍ ശ്രീനിവാസന്റെ ‘കുടുംബ സ്ത്രീയും കുഞ്ഞാടും’; ചിത്രീകരണം ആരംഭിച്ചു

HIGHLIGHTS : Dhyan Srinivasan's 'The Family Woman and the Lamb'; Filming has started

കോട്ടയം: ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിക്കന്ന ഈ ചിത്രം മഹേഷ്.പി.ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും ചിത്രീകരണം ആരംഭിച്ചു . ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് കുടുംബ സ്ത്രീയും കുഞ്ഞാടിന്റെയും ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചത്.

തുരുത്തി മന്ദിരം കവലയിലായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. ധ്യാന്‍ ശ്രീനിവാസന്‍ ,ജാഫര്‍ ഇടുക്കി, ഗിന്നസ് പക്രു)എന്നിവര്‍ പങ്കെടുക്കുന്ന രംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നൂതനമായ പശ്ചാത്തലങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. ഏതു സ്ഥലത്തു ചുമതലയേറ്റാലും ആ സ്റ്റേഷന്‍ പരിസരങ്ങളില്‍ മോഷണ പരമ്പരകള്‍ അരങ്ങേറുകയും എത്ര ശ്രമിച്ചിട്ടും ഈ മോഷണ പരമ്പരക്കു തുമ്പുണ്ടാക്കാന്‍ കഴിയാതെ സംഘര്‍ഷമനുഭവിക്കേണ്ടി വരുന്ന ഒരു പൊലീസുദ്യോഗസ്ഥന്റെ കഥ ഒരു വശത്ത്.

sameeksha-malabarinews

മറുവശത്ത് സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തില്‍ ഉളവാക്കുന്ന പ്രശ്‌നങ്ങളുമാണ് ഈ ചിത്രത്തിലൂടെ മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. അന്നാ രേഷ്മ രാജനും (ലച്ചി)സ്‌നേഹാ ബാബുവുമാണ് ഈ ചിത്രത്തിലെ നായികമാര്‍.

കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, മണിയന്‍ പിള്ള രാജു സാജു നവോദയാ (പാഷാണം ഷാജി ) ജയകൃഷ്ണന്‍, കോബ്രാ രാജേഷ്, വിഷ്ണു കാര്‍ത്തിക്ക് ( ചെക്കന്‍ ഫെയിം) മജീദ്, ഷാജി മാവേലിക്കര, അനാമിക, അംബികാ മോഹന്‍, സ്‌നേഹാ ശ്രീകുമാര്‍ ,ആതിരാ രാജീവ് ഒറ്റപ്പാലംലീല ,എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു

തിരക്കഥ -സംഭാഷണം – ശ്രീകുമാര്‍ അറയ്ക്കല്‍. ഏറെ ശ്രദ്ധേയമായ എന്നാലും എന്റെ അളിയാ എന്ന ചിത്രത്തിനു ശേഷം ശ്രീകുമാര്‍ അറയ്ക്കല്‍ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. ഗാനങ്ങള്‍ – സിജില്‍ കൊടുങ്ങല്ലൂര്‍ – മണികണ്ഠന്‍ ‘. സംഗീതം – മണികണ്ഠന്‍- ശ്രീജു ശ്രീധര്‍ – കലാസംവിധാനം – രാധാകൃഷ്ന്നന്‍. മേക്കപ്പ് – വിജിത്. കോസ്റ്റ്യം ഡിസൈന്‍ – ഭക്തന്‍ മങ്ങാട്. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – സജിത് ലാല്‍.വില്‍സന്‍ ജോസഫ്, സഹസംവിധാനം – പോറ്റി. ടോണ്‍സ് ചിറയിന്‍കീഴ്, ക്രിസ്റ്റഫര്‍, സജി മംഗലത്ത് . പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്.-ഡി. മുരളി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപു .എസ് .കുമാര്‍. കോട്ടയത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. വാഴൂര്‍ ജോസ്. ഫോട്ടോ – ശാലു പേയാട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!