തിരൂര്‍: മീന്‍ കയറ്റിവന്ന മിനി ലോറി മറിഞ്ഞു. കണ്ണൂരില്‍ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന മിനിലോറിയാണ് പെരുവഴിയമ്പലത്ത് വെച്ച് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.കണ്ണൂരില്‍ നിന്ന് കൊണ്ടുവന്ന മത്സ്യം തിരൂരില്‍ ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം കുറച്ച് സമയം തടസപ്പെട്ടു.
സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വാഹനം ഇവിടെ നിന്ന് മാറ്റിയശേഷമാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




