തിരൂരങ്ങാടിയില്‍ പ്രതിഷേധ കെ റെയില്‍ കുറ്റി സ്ഥാപിച്ചു

തിരൂരങ്ങാടി:യൂത്ത് കോണ്‍ഗ്രസ് തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ മാര്‍ച്ചും സര്‍വ്വേ കുറ്റി സ്ഥാപിക്കലും നടത്തി. മിനി സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് പാറയില്‍ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ്ബുഷുറുദ്ധീന്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു.

തിരുരങ്ങാടിമണ്ഡലം പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ ,അലിമോന്‍ കെ പി ഷാജഹാന്‍ ,ഷംസുമച്ചിങ്ങല്‍ ,തൊയ്യിബ് ,ഷാഫി പൂക്കയില്‍ ,
മറ്റു കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, പോഷകസംഘടന ജില്ലാ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു.

പരിപാടിക്ക് അന്‍സാര്‍ സ്വാഗതവും റമീസ് കോയിക്കല്‍ നന്ദിയും പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top