ആലിയ- രണ്‍ബീര്‍ വിവാഹം ഈ മാസം; തിയ്യതി പുറത്തുവിട്ട് കുടുംബം

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരവിവാഹം ഏപ്രില്‍ 14ന് നടക്കുമെന്ന് കുടുംബം. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഈ മാസം 14 ന് വിവാഹിതരാകുമെന്ന് മാധ്യമങ്ങള്‍ക്ക നല്‍കിയ അഭിമുഖത്തില്‍ റോബിന്‍ ഭട്ട് വ്യക്തമാക്കി.

പഞ്ചാബി രീതിയില്‍ നാല് ദിവസം നീണ്ട് നില്‍ക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബാന്ദ്രയിലെ രണ്‍ബീറിന്റെ വീട്ടില്‍ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും. കരണ്‍ ജോഹര്‍, ഷാരൂഖ്, സഞ്ജയ് ലീല ബന്‍സാലി തുടങ്ങി ബോളിവുഡിലെ വന്‍ താരനിര വിവാഹത്തിനെത്തുമെന്നാണ് കരുതുന്നത്. ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത്

അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ആലിയയും രണ്‍ബീറും വിവാഹതിരാകുന്നത്. ബ്രഹ്‌മാസ്ത്രയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും അടുക്കുന്നത്. അധികം വൈകാതെ തന്നെ രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു. പിന്നീട് 2018 ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തു.

 

 

Share news
error: Content is protected !!
Scroll to Top