നടന്മാര്‍ പ്രായം അംഗീകരിച്ച് അഭിനയിക്കണം; സഞ്ജയ് ദത്ത്

കെജിഎഫ് 2ന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് ദത്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നടന്‍മാര്‍ പ്രായം അറിഞ്ഞ് അഭിനയിക്കണമെന്നാണ് താരം പറയുന്നത്. യാഷ് നായകനായി എത്തുന്ന കെജിഎഫ് രണ്ടാം ഭാഗ ചിത്രത്തില്‍ വില്ലനായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം ഇനിയും പ്രണയരംഗങ്ങളില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സഞ്ജയ് ദത്ത്. ‘നടന്‍മാര്‍ അവരുടെ പ്രായം സ്വയം അംഗീകരിക്കണം. തിരക്കഥ ആവശ്യപ്പെടുന്നില്ലെങ്കില്‍ ചെറുപ്പക്കാരനായി അഭിനയിക്കുന്നത് എന്തിനാണ്? ചെറുപ്പക്കാരുടെ കഥയാണെങ്കില്‍ അത് യുവതാരങ്ങള്‍ ചെയ്യട്ടെ. ഈ പ്രായത്തില്‍ എനിക്ക് ആലിയയുമായുള്ള പ്രണയരംഗത്തില്‍ അഭിനയിക്കാന്‍ സാധിക്കുമോ’ എന്ന് സഞ്ജയ് ദത്ത് ചോദിക്കുന്നു.

എപ്രില്‍ 14 നാണ് കെജിഎഫ് 2 റിലീസിനെത്തുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. കഴിഞ്ഞ ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്.

Share news
error: Content is protected !!
Scroll to Top