കുളത്തില്‍വീണ ഐഫോണ്‍ അഗ്‌നിരക്ഷാസേന വീണ്ടെടുത്തു

പെരിന്തല്‍മണ്ണ: കുളത്തില്‍ വീണ ഐഫോണ്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മുങ്ങിയെടുത്തു. അങ്ങാടിപ്പുറത്തെ കരിമ്പനക്കല്‍ മുഹമ്മദാലിയുടെ ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പുത്തനങ്ങാടി വടക്കേക്കര കുളത്തില്‍ വീഴുകയായിരുന്നു.

22 അടിയോളം താഴ്ച യില്‍ ചെളിയില്‍ താഴ്ന്നുകിടക്കുകയായിരുന്നു ഐഫോണ്‍. ഒരുമണിക്കൂര്‍ നേരത്തെ തിരച്ചിലിലാണ് ഫോണ്‍ വീണ്ടെടുത്തത്.

പെരിന്തല്‍മണ്ണ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌കൂബ ടീം അംഗങ്ങളായ മുഹമ്മദ് ഷിബിന്‍, സുജിത്ത്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മരായ സഫീര്‍, മുഹമ്മദ് ഫായിസ്, നസീം ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top