
ദില്ലി: പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് എംപിമാര്‍ക്ക് ഭീഷണി സന്ദേശം. കേരളത്തില്‍ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോണ്‍കോളിലൂടെ ഭീഷണി ലഭിച്ചത്.
ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. ഖലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയില്‍ ദില്ലി പോലീസ് അന്വേഷണം തുടങ്ങി.
ഇരുവരും ഉടന്‍തന്നെ ഡല്‍ഹി പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തിയതായി ശിവദാസന്‍ എം.പി. പറഞ്ഞു. പുതിയ പാര്‍ലമെന്റില്‍ ആദ്യസമ്മേളനം തുടങ്ങിയതിന് പിന്നാലെ ഒരുസംഘം യുവാക്കള്‍ സുരക്ഷാകവചം ഭേദിച്ച് ലോക്സഭയില്‍ ഇരച്ചുകയറി ഭീതിവിതച്ചിരുന്നു. പാര്‍ലമെന്റിന്റെ സുരക്ഷാചുമതലയുള്‍പ്പെടെ സി.എസ്.ഐ.എഫ്. ഏറ്റെടുത്തതിനുപിന്നാലെയാണ് പുതിയഭീഷണി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




