
പെരിന്തല്‍മണ്ണ : ഷോക്കേറ്റ് 2 പേര്‍ മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണിയില്‍ കാവു അത്ത് മുഹമ്മദ് അഷ്‌റഫ് (52), മകന്‍ മുഹമ്മദ് അമീന്‍ (17) എന്നിവരാണ് മരിച്ചത്. പന്നിശല്യം കാരണം സ്വന്തം കൃഷിയിടമായ ചേനകണ്ടത്തില്‍ വയലില്‍ സ്ഥാപിച്ചു കമ്പിയില്‍നിന്നാണ് മുഹമ്മദ് അഷ്‌റഫിന് ഷോക്കേറ്റത്. പിതാവിനെ അന്വേഷിച്ച് മുഹമ്മദ് അമീന്‍ ചെന്നപ്പോഴാണ് വയലില്‍ വീണുകി ടക്കുന്നത് കണ്ടത്. പിതാവിനെ എടുത്തതോടെ മകന്‍ അമീനും ഷോക്കേല്‍ക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ഇ എം എസ് സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍ ഖബറടക്കം തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കളപ്പാട്ടുകൂഴി മഹല്ല് ഖബര്‍സ്ഥാനില്‍ മമ്പാട് എംഇഎസ് കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് മുഹ മ്മദ് അമിന്‍.
പാറക്കണ്ണി പാടശേഖര സമിതി പ്രസിഡന്റായ മുഹമ്മദ് അഷ്‌റഫ് പരേതരായ കുഞ്ഞമ്മു മു സ്‌ല്യാരുടെയും ഫാത്തിമയുടെ മകനാണ്. ഭാര്യ സുലൈഖ. മറ്റു മക്കള്‍: മുഹമ്മദ് അസ്ലം, അസ്മി, മുഹ്‌സിന, മുഹമ്മദ് ഹയാന്‍ മരുമകള്‍: ഫാത്തിമ തസ്‌നി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



