
വടകര: കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്. കല്ലേരിയിലെ ഷെമിന്‍ കല്ലേരിക്കാണ് പരിക്കേറ്റത്. ഞായര്‍ പകല്‍ മൂന്നോടെയാണ് സംഭവം. വടക്കേ കുയ്യാലില്‍ വീട്ടില്‍ കര്‍ഷകസംഘം യൂണിറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഷെമിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
വീട്ടിലെ ജനല്‍ച്ചില്ലുകള്‍ ഉള്‍പ്പെടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തകര്‍ന്നു. വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പ്രദേശത്ത് വ്യാപകമായി കാട്ടുപന്നിയുടെ ശല്യമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




