നന്നംമുക്കില്‍ തോണിമറിഞ്ഞ് 2 പേര്‍ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിലെ തെരിയത്ത് നീലയില്‍ പടവില്‍ തോണിമറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തെരിയത്ത് കിഴക്കേതില്‍ റഫീഖിന്റെ മകന്‍ ആഷിക്ക് (26), ചിയ്യാനൂര്‍ മേച്ചിനാത്ത് വളപ്പില്‍ സച്ചിന്‍ (24) എന്നിവരാണ് മരിച്ചത്. ചിയ്യാനൂര്‍ കുന്ന ക്കാട്ട് പറമ്പില്‍ പ്രസാദി (27)നെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു.

ഞായര്‍ വൈകിട്ട് അഞ്ചോടെയായിരുന്നു അപ കടം. പടവില്‍ ഇറക്കിയ തോണി തുഴയുന്നതിനിടെ മറിഞ്ഞ് മൂന്നുപേരും മുങ്ങി താഴുകയായിരുന്നു. ബഹ ളംകേട്ട് ഓടിക്കൂടിയ നാട്ടു കാരാണ് പ്രസാദിനെ രക്ഷ പ്പെടുത്തിയത്.
പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രാത്രി എട്ടോടെ ആഷിക്കിന്റെയും പതിനൊന്നോടെ സച്ചിന്റെയും മൃതദേഹം കണ്ടത്തി. ഇരുവരുടെയും മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍. ആഷിക്കിന്റെ ഉമ്മ: ഹസീന. സഹോദരങ്ങള്‍: തെസ്നി, ആഷിര്‍. സിന്ധുവാണ് സച്ചിന്റെ അമ്മ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top