തൃശ്ശൂര്‍:കേച്ചേരി പട്ടിക്കരയിലാണ് ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീകൊളുത്തി
കൊലപ്പെടുത്തിയത്.
ഫഹദ് (28)ആണ് മരിച്ചത്.സംഭവത്തില്‍ പിതാവ് സുലൈമാന്‍ (52) നെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാനാണ് മകനെ കൊലപ്പെടുത്തിയതെന്ന്
സുലൈമാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
90 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



