HIGHLIGHTS : The father committed suicide by slitting the throats of his three daughters
കോട്ടയം: മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി. കോട്ടയം പാല രാമപുരത്താണ് ദാരുണമായ സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍(40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
13, 10, ഏഴ് വയസുള്ള പെണ്‍കുട്ടികളെയാണ് പിതാവ് കഴുത്തറുത്തത്. ഏഴുവയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


ജോമോനും ഭാര്യയും ഒന്നരവര്‍ഷമായി അകന്ന് താമസിക്കുകയായിരുന്നു. കുട്ടികള്‍ ജോമോനൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു