ചെന്നൈ: സാമ്പാര്‍ ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതരായ അച്ഛനും മകനും ചേര്‍ന്ന് യുവാവിനെ അടിച്ചുകൊലപ്പെടുത്തി. ചെന്നൈയിലാണ് ഈ സംഭവം ഉണ്ടായത്.ചെന്നൈ പലവരത്തുള്ള ആടയാര്‍ ആനന്ദ ഭവനിലെ സൂപ്പര്‍വൈസറായ അരുണ്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ തമിഴ്‌നാട് സ്വദേശികളായ ശങ്കറും മകന്‍ അരുണ്‍ കുമാറും ചേര്‍ന്നാണ് അരുണിനെ കൊലപ്പെടുത്തിയത്.
കടയില്‍ നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ ഓര്‍ഡര്‍ ചെയ്തതിന് ശേഷം അധികം സാമ്പാര്‍ വേണമെന്ന് ശങ്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധികം സാമ്പാര്‍ നല്‍കാനാകില്ലെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു ഇതോതെടെ ഇവര്‍ കടയിലെ സാധനങ്ങള്‍ നശിപ്പിച്ചു. പിന്നീട് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ഇത് കണ്ട് പിടിച്ചുമാറ്റാനെത്തിയ അരുണിനെ ഇവര്‍ ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമത്തെ തുടര്‍ന്ന് ബോധരഹിതനായ അരുണിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ശങ്കറിനെയും മകന്‍ അരുണ്‍ കുമാറിനെയും അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




