പത്മിനി തോമസും ബിജെപിയിലേക്ക്

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസും മകനും ബിജെപിയിലേക്ക്. ഇന്ന് ഇരുവരും അംഗത്വമെടുക്കും. കെപിസിസി കായിക വേദിയുടെ അധ്യക്ഷയായി പ്രവര്‍ത്തിച്ച പത്മിനി തോമസ് വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു.കൂടാതെ ഡിസിസി ജറല്‍ സെക്രട്ടറിയായിരുന് ഉദയകുമാറും 18 പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം ജില്ലയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെയാണ് പത്മിനി തോമസിന്റെ കൂറുമാറ്റം സ്ഥിരീകരിക്കുന്നത്.

അതെസമയം പത്മിനി തോമസ് പാര്‍ടി വിടുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല.

Share news
error: Content is protected !!
Scroll to Top