Section

malabari-logo-mobile

ഓര്‍മ്മകള്‍ പുതുക്കി യാമ്പുവില്‍ നിന്നുള്ള പ്രവാസികള്‍ ഗസല്‍ കൂടില്‍ ഒത്തുചേര്‍ന്നു

HIGHLIGHTS : The expatriates from Yampu gathered in the ghazal cage to refresh their memories

തിരൂരങ്ങാടി: വര്‍ഷങ്ങളായി സൗദിയിലെ തുറമുഖ നഗരമായ യാമ്പുവില്‍ ഒരേസ്ഥലത്ത് ജോലി ചെയ്ത മലയാളികള്‍ ഒടുവില്‍ കക്കാട് ഒത്തുചേര്‍ന്നു. യാന്‍ബു കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കക്കാട് ഗസല്‍ കൂടില്‍ സംഘടിപ്പിച്ച പ്രവാസി സംഗമത്തിലാണ് വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവാസികള്‍ ഒത്തുചേര്‍ന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയ പലര്‍ക്കും ഒത്തുചേരല്‍ വേറിട്ട അനുഭവമായി. പ്രവാസ ജീവിതത്തിന് ശേഷം വിവിധ നാടുകളില്‍ കഴിയുന്നവരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തയത്.

പ്രവാസി സംഗമം കെ പി എ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.സിറാജ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

ഷാക്കിര്‍ സുല്ലമി മുണ്ടോരി മുഖ്യ പ്രഭാഷണം നടത്തി, മൊയ്ദീന്‍കുട്ടി ഫൈസി കരിപ്പൂര്‍, റഫീഖ് പാറക്കല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, അബ്ദുല്‍ കരീം പുഴക്കാട്ടിരി, ബാവ കരുവന്‍തിരുത്തി, ഒ സി ബഷീര്‍ അഹ്മദ് കക്കാട്, സിദ്ധീഖ് വളാഞ്ചേരി, വി ടി ഇസ്മായില്‍, നിയാസ് പുത്തൂര്‍,അലിയാര്‍ , മുത്വലിബ് വളപ്പട്ടണം,കുഞ്ഞാപ്പു ഹാജി, ബീരാന്‍കുട്ടി അരീക്കോട്, മൊയ്തീന്‍ അരിമ്പ്ര, യഹ്യ കാലടി, ഷഫീഖ് വടക്കന്‍ തെങ്ങ്‌ലാന്‍ സിദ്ദീഖ്, റിയാസ് കക്കാട് എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!