ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാന്‍ അവതരിപ്പിച്ച് ജിയോ. ചൊവ്വാഴ്ച രാത്രി അറിയിപ്പുകളോ കോലാഹലങ്ങളോ ഇല്ലാതെ ജീയോ അവതരിപ്പിച്ച ഡാറ്റ പാക്കിന്റെ വില വെറും ഒരു രൂപയാണ്.
30 ദിവസത്തെ വാലിഡിറ്റിയില്‍ 100 എംബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാന്‍ പ്രകാരം ലഭിക്കുക. വരുമാനം കുറഞ്ഞ പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ റീച്ചാര്‍ജ് പാക്കാണ് ഇതെന്ന് ബിസിനസ് ഇന്‍സൈഡര്‍ വിശേഷിപ്പിച്ചു.
ജിയോ ആപ്പില്‍ റീചാര്‍ജ് വിഭാഗത്തില്‍ വാല്യു എന്ന ബട്ടനു കീഴില്‍ അദര്‍ പ്ലാന്‍ എന്ന പേരിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാറ്റ 100 എംബിയേ ഉള്ളുവെങ്കിലും ജിയോയുടെ നയപ്രകാരം വാലിഡിറ്റി കാലയളവില്‍ സൗജന്യമായി അണ്‍ലിമിറ്റഡ് കോളുകളും ദിവസേന 100 വരെ എസ്എംഎസും ഉപയോക്താവിന് ലഭിക്കും എന്നതാണ് ഒരു രൂപ പ്ലാനിന്റെ ഏറ്റവും വലിയ ആകര്‍ഷണം.




