Section

malabari-logo-mobile

പരപ്പനങ്ങാടി നഗരസഭയില്‍ ‘എല്ലാവര്‍ക്കും തൊഴില്‍’ പദ്ധതിക്ക് തുടക്കം കുറിച്ചു

HIGHLIGHTS : The 'Employment for All' project was started in Parappanangadi municipality

പരപ്പനങ്ങാടി: ദേശീയ നഗര ഉപജീവന മിഷനിലൂടെ പരപ്പനങ്ങാടി നഗരസഭഎല്ലാവര്‍ക്കും തൊഴില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ജീവനോപാധി വികസനത്തിലൂടെ നഗര ദരിദ്രരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യംവച്ചുകൊണ്ട് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

തൊഴില്‍ സാധ്യത പഠനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സര്‍ട്ടിഫൈഡ് കോഴ്‌സുകളിലൂടെ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ എല്ലാവര്‍ക്കും സൗജന്യ തൊഴില്‍ പരിശീലനവും നിയമനവും ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്. മൂന്ന് മുതല്‍ ഒമ്പത് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണ് നടത്തുന്നത്. കൂടാതെ അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം, തൊഴില്‍ മര്യാദ, സാമ്പത്തിക സാക്ഷരത, തുടങ്ങിയ സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ്തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാണ്. മുപ്പതോളം സെന്ററുകളിലേക്കുള്ള അഡ്മിഷന്‍ ക്യാമ്പാണ് നഗരസഭയില്‍ ഇന്ന് തുടക്കം കുറിച്ചത്.

sameeksha-malabarinews

മൊബിലൈസേഷന്‍ ക്യാമ്പ് ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍ പി വി സ്വാഗതവും നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത് നന്ദിയും അറിയിച്ചു. കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍ ജയദേവന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!