HIGHLIGHTS : The emotional world of water forms at the Ragbagh Mela
ഷാഡോ ഡാന്‍സ് ഒരു കാവ്യനുഭവമാണ്.
ജലത്തിന്റെയും വെളിച്ചത്തിന്റെയും സംഗീതത്തിന്റെയും ഭാവനാത്മക ലയത്തിലൂടെ സൃഷ്ടിക്കപെടുന്ന വൈകാരിക ലോകം.
ക്ഷണികവും നിഗൂഢവുമായ ജീവിതത്തിന്റെ അടരുകളെ ജല തിരശീലയില്‍ ആവിഷ്‌കരിക്കുന്നു.
അരങ്ങില്‍ മനുഷ്യസാന്നിധ്യമില്ലാതെ ആധുനിക സങ്കേതങ്ങളുടെ വിന്യസത്തിലൂടെയാണ് ഇതിലെ ഭാര്യ ഭര്‍ത്താക്കന്മാരുടെ ജല കേളി സൃഷ്ടിക്കപെടുന്നത്.
ജനുവരി 14-19 വരെ കോവളം ക്രാഫ്റ്റ് വില്ലേജില്‍ അരങ്ങേറുന്ന റാഗ്ബാഗ് ഫെസ്റ്റിവലാണ് ഷാഡോ ഡാന്‍സിന്റ വിസ്മയ കാഴ്ച.
ബെല്‍ജിയത്തില്‍ നിന്നുള്ള ജെസ്സിയും ബെന്‍ ടെ കൈസറും ചേര്‍ന്ന് ഒരുക്കുന്ന ഈ അപൂര്‍വ കലാവിരുന്നിന്റെ സമയം 40 മിനിട്ടാണ്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു