മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം : എം. കെ. രാഘവന്‍ എം. പി

HIGHLIGHTS : Freedom of journalists should be protected: M. K. Raghavan MP

careertech

തിരൂര്‍ : മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപെടണമെന്ന് കോഴിക്കോട് ലോക്സഭ മണ്ഡലം എം. പി. എം. കെ. രാഘവന്‍ പറഞ്ഞു . തിരൂരില്‍ നടന്ന കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിനിധി സമ്മേളനം തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ. പി. നസീമ ഉഘാടനം ചെയ്തു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി .

sameeksha-malabarinews

ഡി. സി. സി. വൈസ് പ്രസിഡന്റ് അഡ്വ .എ പത്മകുമാര്‍ ,കെജെയു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് ,സംസ്ഥാന സെക്രട്ടറി കെസി സ്മിജന്‍ ,ഐജെയു ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബാബു തോമസ് ,സംസ്ഥാന നേതാക്കളായ ബോബന്‍ ബി കിഴക്കേത്തറ ,ജോസ് താടിക്കാരന്‍ ,പി ബി തമ്പി ,ഇപി രാജീവ് ,കോഴിക്കോട് ജില്ലാ സെക്രട്ടറി ബൈജു വയലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .

ജില്ലാ പ്രസിഡന്റ് സുചിത്രന്‍ അറോറ അദ്ധ്യക്ഷം വഹിച്ചു .സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഐ. ജെ. യു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്തു ,പുതിയ ഭാരവാഹികളായി സുചിത്രന്‍ അറോറ (ജില്ലാ പ്രസിഡന്റ് )കാര്‍ത്തിക് കൃഷ്ണ (ജില്ലാ സെക്രട്ടറി ), എം.പി റാഫി (ജില്ലാ ട്രഷറര്‍ ) , അബ്ദുല്‍ ജബ്ബാര്‍, തറോല്‍ കൃഷ്ണകുമാര്‍, കുഞ്ഞിമുഹമ്മദ് കാളികാവ് (വൈസ് പ്രസിഡന്റ് )നൗഷാദ് പരപ്പനങ്ങാടി, ഫാറൂഖ് വെളിയങ്കോട്, അത്തീഫ് മാസ്റ്റര്‍ (ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!