HIGHLIGHTS : Orwell's Animal Farm at the Ragbag Fair
കണ്ടു ശീലിച്ച രംഗവിഷ്‌കാരങ്ങളെ ചോദ്യം ചെയുന്ന ഒരു തെരുവ് പ്രകടനമാണ് ഈ നാടകത്തെ സവിശേഷമാക്കുന്നത്. പന്നി വളര്‍ത്തു കേന്ദ്രത്തെ പശ്ചാത്തലമാക്കിയ ഈ നാടകത്തിനു ഓര്‍വെല്ലിന്റെ പരിഹാസ്യമായ അന്യോപദേശത്തിന്റ മുഴക്കമുണ്ട് .
കൃത്രിമമായി സൃഷ്ടിച്ച ഒരു ആദര്‍ശലോകത്തില്‍ വലിയ പന്നികള്‍ കറുത്ത യഥാര്‍ത്ഥങ്ങളെ മറച്ചു വെച്ച് ചെറിയ പന്നികളെ അനുസരണ പഠിപ്പിക്കുന്നു. അവര്‍ക്കിടയിലെ കലാപത്തെ മൃഗീയമായി അടിച്ചമര്‍ത്തുകയും നിസ്സഹായരായ അവര്‍ക്ക് മേലെ അധിപത്യം സ്ഥാപിക്കുകയും ചെയുന്നു.കൃതിമരൂപങ്ങളും കറുത്തഹാസ്യവും നാടകത്തിന്റെ അപാരസാധ്യതകളില്‍ തെളിച്ചമുള്ള ദൃശ്യാനുഭവമാക്കുന്നു അനിമല്‍ സ്‌കൂളിനെ.
പോളണ്ടില്‍ നിന്നെത്തുന്ന അനിമല്‍ സ്‌കൂള്‍ എന്ന ഈ നാടകം 40 മിനുട്ട് ആണ്. ജനുവരി 14-19 വരെ കോവളം ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കുന്ന റാ ഗ്ബാഗ് മേളയ്ക്ക് ടിക്കറ്റ് ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു