ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്  ഇന്ന്  തുടക്കം കുറിക്കും.  ഷോയുടെ ടിക്കറ്റുകൾ 75 ദിർഹം മുതൽ ആരംഭിക്കുന്നു. 2022 ജനുവരി 30 വരെ നീളുന്ന ഷോപ്പിംഗ് ഫെസ്റ്റിവ 47 ദിവസത്തെ നഗരവ്യാപകമായ ഷോപ്പിംഗ് മാമാങ്കമായിരിക്കും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോയും ഇന്ന് ആരംഭിക്കും.അറബ് താരങ്ങളായ ബൽഖീസ് ഫാത്തിയും മുഹമ്മദ് ഹമാക്കിയും ഉദ്ഘാടന ചടങ്ങിൽ തത്സമയം പരിപാടികൾ അവതരിപ്പിക്കും.

ദുബായിലെ മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും എല്ലാം ഓഫറുകളും സമ്മാനങ്ങളും പെയ്തിറങ്ങുന്ന മേളയാണിത്. എക്സ്പോ 2020 യും യുടെ അമ്പതാം വാർഷികവും നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പകിട്ടോടെ ആണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ വരവ്. 30 ദശലക്ഷം ദിർഹമിന്റെ സമ്മാനങ്ങളുമായി ആണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ബ്ലൂവാട്ടേഴ്‌സ്, ജെബിആറിന് എതിർവശത്തുള്ള ബീച്ച്, പുതുതായി തുറന്ന ഐൻ ദുബായ് എന്നിവിടങ്ങളിൽ  ഡ്രോൺ ലൈറ്റ് ഷോ ഉണ്ടാകും. ദിവസവും വൈകിട്ട് 7നും 9.30നും നടക്കുന്ന ഡ്രോൺ ഷോയ്ക്ക് അനുബന്ധമായി ഐൻ ദുബായിൽ ലൈറ്റ് ഷോയും നടക്കും.

ഡിസംബർ 16 വ്യാഴാഴ്ച ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അൽ സീഫ്, ദുബായ് ക്രീക്ക്, ദി ദുബായ് ഫ്രെയിം, ലാ മെർ എന്നിവിടങ്ങളിൽ ഡിഎസ്എഫിന്റെ ഉദ്ഘാടന കരിമരുന്ന് പ്രദർശനം നടക്കും. ഡിസംബർ 22 വരെ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ  ഉടനീളം ദിവസേനയുള്ള വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കും.

Share news
error: Content is protected !!
Scroll to Top