ഓട്ടോ മറിഞ്ഞ് പൊതുപ്രവർത്തകൻ മരിച്ചു

തിരൂരങ്ങാടി : ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു.
വെന്നിയൂർ കൊടക്കല്ല്
വാക്കംപറമ്പിൽ മൊയ്തീൻ – ഖദീജ ദമ്പതികളുടെ മകനും പൊതുപ്രവർത്തകനുമായ
അബ്ദുറസാഖ് (52) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 3 മണിക്ക് തെന്നല വൈദ്യരങ്ങാടിയിൽ വെച്ചാണ് അപകടം.
ഉടനെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്.ടി.യു തെന്നല പഞ്ചായത്ത് പ്രസിഡണ്ട്, തെന്നല രണ്ടാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കൊടക്കല്ല് സിറാജുൽ ഉലൂം മദ്രസ ഭാരവാഹി, എസ്.എം.എഫ് കൊടക്കല്ല് യൂണിറ്റ് ജനറൽ സെക്രട്ടറി,റാഫ് ഭാരവാഹി തുടങ്ങിയ
നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ: റാബിയ (തെന്നല പഞ്ചായത്ത് മുൻ അംഗം).
മക്കൾ: റാഷിദ്, റംസീന, റിഷാദ്, റഷ്ദൻ ,
പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ (ചൊവ്വ) കൊടക്കല്ല് സിറാജുൽ ഉലൂം മദ്രസയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കൊടക്കല്ല് ജുമുഅത്ത് ജുമുഅത്ത് പള്ളിയിൽ ഖബറടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top