Section

malabari-logo-mobile

പാനീയ ചികിത്സ വാരമാചരിച്ചു

HIGHLIGHTS : The drink treatment was carried out weekly

കോഴിക്കോട്:വയറിളക്ക രോഗങ്ങള്‍ മൂലമുണ്ടാകുന്ന നിര്‍ജലീകരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പാനീയ ചികിത്സ വാരമാചരിച്ചു. ജില്ലാതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് റീ പ്രൊഡക്ഷന്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍ സി എച്ച്) ഓഫീസര്‍ ഡോ. സച്ചിന്‍ ബാബു നിര്‍വഹിച്ചു.

നിര്‍ജലീകരണം തടയുന്നതിനായി ഒ ആര്‍ എസ് ഉപയോഗിക്കുന്നതിന്റെയും വയറിളക്ക രോഗങ്ങള്‍ തടയുന്നതിന് വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെയും ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചു ജനറല്‍ ആശുപത്രി അസി. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ജനറല്‍ ആശുപത്രി പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി ആര്‍ എം ഓ ഡോ. ഭാഗ്യരൂപ, ജില്ലാമെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാരായ ഷാലിമ ടി, മുഹ്സില്‍ കെ ടി, ജോയ് തോമസ്, ജനറല്‍ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ലക്ഷ്മി സി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജീഷ് എം എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!