HIGHLIGHTS : 'The Drawing' wins first place in Mizhivu Short Video Competition

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിനോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതു ജനങ്ങള്‍ക്കായി നടത്തിയ ഷോര്‍ട്ട് വീഡിയോ മത്സരം മിഴിവ് 2025 ല്‍ ‘ദി ഡ്രായിങ്’ ഒന്നാം സ്ഥാനം നേടി .പാലക്കാട് പുല്ലാനിവട്ട സ്വദേശി വി. ആദര്‍ശാണ് വീടെന്ന സ്വപ്‌നം പൂവണിയുന്ന പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകന്‍.

സ്വന്തം സഹോദരന്റെ കാന്‍സര്‍ ചികിത്സാനുഭവം പ്രമേയമാക്കിയ തൃശൂര്‍ മമ്മിയൂര്‍ സ്വദേശി ഫൈസല്‍ മുഹമ്മദ് നിര്‍മ്മിച്ച ആരോഗ്യകേരളം എന്ന ചിത്രത്തിനാണ് രണ്ടാം സ്ഥാനം. സൗജന്യ ചികിത്സാ രംഗത്ത് കേരളം സ്വന്തമാക്കിയ നേട്ടങ്ങളുടെ നേരനുഭവം കൂട്ടിയാണ് ചിത്രം വരച്ചു കാട്ടുന്നത്.ചെങ്ങന്നൂര്‍ സ്വദേശിയായ വിനീത് വിജയ് ഒരുക്കിയ കൊച്ചമ്മിണിയുടെ കാഴ്ചകള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി.
സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള ഒരു വൃദ്ധയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.വിജയികള്‍ക്ക് യഥാക്രമം ഒന്നരലക്ഷം ,ഒരു ലക്ഷം ,50000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും ശില്പവും സര്‍ട്ടിഫിക്കറ്റുകളും മെയ് 23 ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിസഭാ വാര്‍ഷികത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും .പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍ ,ചലച്ചിത്ര താരം കുക്കു പരമേശ്വരന്‍ ,എഴുത്തുകാരനായ മുഖത്തല ശ്രീകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു